കരുനാഗപ്പള്ളി: കരുനാഗപ്പള്ളി ഫയർഫോഴ്സിന്റെ പ്രവർത്തനങ്ങൾക്ക് കരുത്ത് പകരാൻ അത്യാധുനിക സംവിധാനങ്ങളുള്ള ഹൈപ്രഷർ മിനി വാട്ടർ മിസ്റ്റ് സ്വന്തം
അത്യാധുനിക സംവിധാനങ്ങളുള്ള വാഹനമാണ് ഫയർ സ്റ്റേഷനിലെത്തിയത്. ജർമ്മൻ സാങ്കേതിക വിദ്യയാണ് വാഹനത്തിൽ പ്രധാനമായും ഉപയോഗികുന്നത്. വാട്ടർമിസ്റ്റ് ഫയർ ഫോഴ്സിന്റെ ഭാഗമായതോടെ കുറ്റമറ്റ രീതിയിൽ രക്ഷാ പ്രവർത്തനം നടത്താനാകുമെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു.
വാഹനത്തിന്റെ ഫ്ലാഗ് ഓഫ് ആർ. രാമചന്ദ്രൻ എം.എൽ.എ നിർവഹിച്ചു. ജില്ലാ ഫയർ ഓഫീസർ കെ. ഹരികുമാർ അദ്ധ്യക്ഷത വഹിച്ചു. നഗരസഭാ ചെയർപേഴ്സൺ എം. ശോഭന മുഖ്യപ്രഭാഷണം നടത്തി. വൈസ് ചെയർമാൻ ആർ. രവീന്ദ്രൻപിള്ള, ഡിവിഷൻ കൗൺസിലർ എൻ.സി. ശ്രീകുമാർ, സ്റ്റേഷൻ ഓഫീസർ സക്കറിയ അഹമ്മദ്, ലീഡിംഗ് ഫയർമാൻ അനിൽകുമാർ തുടങ്ങിയവർ പ്രസംഗിച്ചു.
ഹൈപ്രഷർ മിനി വാട്ടർമിസ്റ്റ്
ഒരു മിനി ലോറിയുടെ വലിപ്പമുള്ള ഈ വാഹനം ചെറിയ റോഡുകളിലൂടെ കടന്നുപോയി
രക്ഷാ പ്രവർത്തനം നടത്താൻ ശേഷിയുള്ളതാണ് തീ അണക്കുന്നതിനുള്ള 50 ലിറ്റർ ഫോമും 400 ലിറ്റർ വെള്ളവും ഉൾക്കൊള്ളാൻ ഇതിന് സാധിക്കും. ഷോർട്ട് സർക്യൂട്ട് കാരണമുള്ള തീപിടിത്തം, ട്രാൻഫോർമറിലെ തീപിടിത്തം, ഗ്യാസ് മൂലമുണ്ടാകുന്ന തീപിടുത്തം എന്നിവ ശാസ്ത്രീയമായി കൈകാര്യം ചെയ്യാനുള്ള ശേഷി വാട്ടർ മിസ്റ്റിന് ഉണ്ട്. ഇതോടൊപ്പം ഹൈഡ്രാേളിക് കട്ടർ സംവിധാനവും ഏർപ്പെടുത്തിയിട്ടുണ്ട്. വാഹനാപകടത്തെ തുടർന്ന് കുടുങ്ങിക്കിടക്കുന്നവരെ രക്ഷിക്കാനാണ് ഹൈഡ്രോളിക് കട്ടർ സംവിധാനം. ഒരു ഡ്രൈവർ ഉൾപ്പെടെ 4 പേർക്ക് യാത്രചെയ്യാനുള്ള സൗകര്യവും ഉണ്ട്.