പുത്തൂർ: യൂത്ത് കോൺഗ്രസ് പവിത്രേശ്വരം മണ്ഡലം കമ്മിറ്റി അടൂർ മഹാത്മ ജനസേവന കേന്ദ്രത്തിലെ അന്തേവാസികൾക്ക് ഉച്ചഭക്ഷണ വിതരണം നടത്തി. പത്തനത്തിട്ട ഡി.സി.സി വൈസ് പ്രസിഡന്റ് റോബിൻ പീറ്റർ ഉദ്ഘാടനം ചെയ്തു.
യുത്ത് കോൺഗ്രസ് പവിത്രേശ്വരം മണ്ഡലം പ്രസിഡന്റ് വിമൽ ചെറുപൊയ്ക അദ്ധ്യക്ഷത വഹിച്ചു. അനീഷ് ആലപ്പാട്ട്, അനീഷ് പാങ്ങോട്, പ്രിൻസ് ബന്യാം, വിഷ്ണു പവിത്രേശ്വരം, ബി. രവികുമാർ, അലൻ ലാലി, മനോജ് തെക്കുംചേരി, സന്തോഷ് പഴവറ, സന്തോഷ്, പ്രിൻസ് വട്ടവിള, നിതിൻ പങ്ങോട്, ഹരിിലാൽ എന്നിവർ സംസാരിച്ചു.