അഞ്ചൽ: പുതുതലമുറയിൽ കാർഷിക സംസ്കാരം വളർത്തിയെടുത്താൽ മാത്രമേ ഭാവി സുരക്ഷിതമാക്കാൻ കഴിയുകയുള്ളൂ എന്ന് മന്ത്രി കെ. രാജു. പറഞ്ഞു. വയല എൻ.വി.യു.പി സ്കൂളിലെ കുട്ടികൾ തരിശ് നിലത്തിൽ ആരംഭിച്ച ജൈവ നെൽകൃഷിയുടെ ഭാഗമായി സംഘടിപ്പിച്ച യോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. ഇപ്പോഴത്തെ തലമുറ പ്രകൃതിയെ ചൂഷണം ചെയ്യുന്നതിൽ മുൻപന്തിയിലാണ്. എന്നാൽ വരും തലമുറയ്ക്ക് മികച്ച കാർഷിക സംസ്കാരത്തിലൂടെ പ്രകൃതി സംരക്ഷണത്തിലൂടെയും ഭൂമിയുടെ സന്തുലിതാവസ്ഥ നിലനിർത്താൻ കഴിയുമെന്നും മന്ത്രി പറഞ്ഞു.
ചടയമംഗലം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എസ്. അരുണാദേവി അദ്ധ്യക്ഷത വഹിച്ചു. സ്കൂൾ ഹൈടൈക് കമ്പ്യൂട്ടർ ലാബ് ഉദ്ഘാടനം മുല്ലക്കര രത്നാകരൻ എം.എൽ.എ നിർവഹിച്ചു. ഇട്ടിവ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എ. ജമീലാബീവി, ബി. മുരളീധരൻപിളള, ജെ.സി. അനിൽ, പ്രൊഫ.ബി. ശിവദാസൻപിള്ള, വയല ശശി, കലാ ജയരാജ്, പി. അശോക് കുമാർ, സാമുവേൽ കൊച്ചുകുഞ്ഞ്. അഞ്ചൽ എ.ഇ.ഒ പി. ദിലീപ്, എം. നസീം, കെ.ജി. വിജയകുമാർ, പി.ടി. ഷീജ, എം. തങ്കപ്പൻപിള്ള തുടങ്ങിയവർ സംസാരിച്ചു.