rto
ഗാന്ധി ജയന്തിദിനാചരണത്തിന്റെ ഭാഗമായി പുനലൂരിൽ ഡ്രൈവിംഗ് സ്കൂൾ അസോസിയേഷന്റെ നേതൃത്വത്തിൽ സംഘടിപ്പിച്ച ശുചീകരണ പ്രവർത്തനങ്ങളുടെ ഉദ്ഘാടനം മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർ ബി. അജി നിലവിളക്ക് കൊളുത്തി നിർവഹിക്കുന്നു

പുനലൂർ: ഗാന്ധി ജയന്തിദിനാചരണത്തിന്റെ ഭാഗമായി പുനലൂരിൽ ഡ്രൈവിംഗ് സ്കൂൾ അസോസിയേഷന്റെയും, ഇൻസ്ട്രക്ടേഴ്സിന്റെയും നേതൃത്വത്തിൽ ടൗണിൽ ശുചീകരണം നടത്തി. ചെമ്മന്തൂർ ഡ്രൈവിംഗ് ടെസ്റ്റ് മൈതാനിയിൽ നടന്ന ചടങ്ങിൽ മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർ ബി. അജി നിർവഹിച്ചു. അസോസിയേഷൻ പ്രസിഡന്റ് സത്യനേശൻ അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി പരമേശ്വരൻപിള്ള, ബാബു, രജനീഷ്, റിയാസ്, ഷീന, മേരിക്കുട്ടി, മധുസൂദൻപിള്ള തുടങ്ങിയവർ സംസാരിച്ചു.