കൊട്ടാരക്കര:ച ക്കുവരയ്ക്കൽ ക്ഷീരോൽപാദക സഹകരണ സംഘം ചക്കുരയ്ക്കൽ സർവീസ് സഹകരണ സംഘം കെട്ടിടത്തിൽ പ്രവർത്തനം തുടങ്ങി. പ്രവർത്തനോദ്ഘാടനം കെ.ബി. ഗണേശ്കുമാർ എം.എൽ.എ നിർവഹിച്ചു. വെട്ടിക്കവല ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ. ചന്ദ്രകുമാരി അദ്ധ്യക്ഷത വഹിച്ചു. കൺവീനർ ഷൈൻപ്രഭ സ്വാഗതം പറഞ്ഞു.
പഞ്ചായത്ത് പ്രസിഡന്റ് പ്രീത മാത്യുക്കുട്ടി, ജില്ലാ പഞ്ചായത്തംഗം സരോജിനി ബാബു, പഞ്ചായത്ത് അംഗങ്ങളായ ജെ. മോഹൻകുമാർ, ശ്രീജ വിനോദ്, എൻ. ഋഷികേശൻപിള്ള, ചക്കുവരയ്ക്കൽ സർവീസ് സഹകരണ ബാങ്ക് പ്രസിഡന്റ് കെ. യോഹന്നാൻ, സഹകരണ ആശുപത്രി പ്രസിഡന്റ് ബി.ആർ. ശ്രീകുമാർ, മാത്യു മുതലാളി, ഡയറി ഓഫീസർമാരായ വി.ആർ. മീര, സുധീഷ്‌കുമാർ, എന്നിവർ സംസാരിച്ചു. സെക്രട്ടറി സുജി സനോബർ നന്ദി പറഞ്ഞു.