കൊല്ലം: ഗാന്ധിജയന്തി ദിനത്തോടനുബന്ധിച്ച് മൈലോട് ടി.ഇ.എം.വി.എച്ച്.എസ്.എസിലെ ജെ.ആർ.സി യൂണിറ്റിന്റെ നേതൃത്വത്തിൽ ഓയൂർ പ്രഥമികാരോഗ്യകേന്ദ്രവും അതിനോടനുബന്ധിച്ചുള്ള പകൽവീടും സന്ദർശിച്ചു. ജെ.ആർ.സി കേഡറ്റുകളോടൊപ്പം പ്രഥമാദ്ധ്യാപിക വി.എസ്. സുഷമ, ജെ.ആർ.സി കൗൺസിലർമാരായ കെ.സി. സൂസൺ ജോർജ്, അദ്ധ്യാപികമാരായ ആർ.സി. ആര്യ, വി.എസ്. അശ്വതി. ഓഫീസ് സ്റ്റാഫ് ബി.സി. ഡാനി എന്നിവരും പങ്കെടുത്തു.
തുടർന്ന് നടന്ന യോഗത്തിൽ പകൽവീട്ടിന്റെ ചുമതല വഹിക്കുന്ന നജ്മ സ്വാഗതം പറഞ്ഞു. ജെ.ആർ.സി കേഡറ്റുകളും പകൽവീട്ടിലെ അംഗങ്ങളും കലാപരിപാടികൾ അവതരിപ്പിച്ചു. മധുര പലഹാര വിതരണവും നടന്നു. പകൽവീട്ടിലെ അംഗങ്ങൾ തയ്യാറാക്കിയ സോപ്പ്, ലോഷൻ, തിരി, ചവിട്ടി എന്നിവ കുട്ടികൾക്ക് പരിചയപ്പെടുത്തി. സിവിൽ സർജൻ ഡോ. ബി.വി. അനിത, ഹെൽത്ത് സൂപ്രണ്ട് ജയചന്ദ്രൻ, വി.എസ്. സുഷമ തുടങ്ങിയവർ പ്രസംഗിച്ചു. ജയചന്ദ്രൻ നന്ദി പറഞ്ഞു.