ശാസ്താംകോട്ട: എയ്ഞ്ചൽ കിഡ്സ് പ്രീ സ്കൂളിന്റെ നേതൃത്വത്തിൽ ഗാന്ധിജയന്തി ദിനാചരണത്തിന്റെ ഭാഗമായി ശാസ്താംകോട്ട തടാക തീരത്തെ മാലിന്യങ്ങൾ നീക്കം ചെയ്ത് വൃക്ഷത്തൈകൾ നട്ടു. ഗ്രാമ പഞ്ചായത്തംഗം എസ്. ദിലീപ് കുമാർ,സ്കൂൾ പ്രിൻസിപ്പൽ വീണ, പി.ടി.എ പ്രസിഡന്റ് മുനീർ ഷംസുദ്ദീൻ, സന ഹിലാരി, വൃന്ദ, നീതു, ജാക്സൻ ജോസഫ് തുടങ്ങിയവർ നേതൃത്വം നൽകി