കൊട്ടാരക്കര: ശാന്തിഗിരി ആശ്രമം ജനറൽ സെക്രട്ടറിയായി ചുമതലയേറ്റ സ്വാമി ഗുരുരത്‌നം ജ്ഞാന തപസ്വിക്ക് കൊട്ടാരക്കര ഉപാശ്രമത്തിൽ സ്വീകരണം. കൊട്ടാരക്കര ഏരിയാ ഓഫീസിന്റെ നേതൃത്വത്തിൽ ഭക്തരും ആശ്രമത്തിന്റെ വിവിധ സാംസ്‌കാരിക സംഘടനയുടെ പ്രവർത്തകരും വരവേൽപ്പ് നൽകിയത്. പി.ഐഷാ പോറ്റി എം.എൽ.എ അദ്ധ്യക്ഷത വഹിച്ചു. ജനനി തേജസ്വി ജ്ഞാന തപസ്വിനി, ബ്രഹ്മചാരി മഹേഷ്, കെ. രമണൻ, ജി. ജഗന്നാഥൻ, എസ്. ശ്രീകുമാർ തുടങ്ങിയവർ പ്രസംഗിച്ചു .