amirtha
കൊല്ലം ബീച്ചിൽ ശുചീകരണപ്രവൃത്തിയിലേർപ്പെട്ടിരിക്കുന്ന അമൃത വിശ്വവിദ്യാപീഠത്തിലെ വിദ്യാർത്ഥികൾ

കൊല്ലം: കൊല്ലം ജില്ലാ ഭരണകൂടം ആവിഷ്കരിച്ച സേഫ് കൊല്ലം പദ്ധതിയിൽ പങ്കാളികളാവാൻ അമൃത വിശ്വവിദ്യാപീഠത്തിലെ നൂറോളം വിദ്യാർത്ഥികൾ എത്തി. അവർ കൊല്ലം ബീച്ച് ശുചീകരിച്ചു. പ്ലാസ്റ്റിക് മാലിന്യം, ഖര മാലിന്യം, ചില്ല് കുപ്പികൾ, പുനരുപയോഗത്തിന് സാധ്യമായ വസ്തുക്കൾ എന്നിവ തരംതിരിച്ചു വിദ്യാർത്ഥികൾ ശേഖരിച്ചു. കൊല്ലം ജില്ലാ പൊല്യൂഷൻ കൺട്രോൾ ബോർഡ് അംഗങ്ങളായ സിമി, റെയ്ച്ചൽ എന്നിവർ സന്നിഹിതരായിരുന്നു.അമൃത വിശ്വവിദ്യാപീഠം പ്രിൻസിപ്പൽ എസ്. എൻ. ജ്യോതി, വിഷ്ണു വിജയ്, ആയുദ്ധ് കോഓർഡിനേറ്റർ അമൃതേഷ്, അമൃത എന്നിവർ ശുചികരണ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി.