കുണ്ടറ: കുണ്ടറ സെൻട്രൽ റോട്ടറി ക്ലബ്, കുണ്ടറ പൗരസമിതി, ഇളമ്പള്ളൂർ എസ്.എൻ.എസ്.എം ഹയർ സെക്കൻഡറി സ്കൂളിലെ എൻ.എസ്.എസ് യൂണിറ്റ് എന്നിവയുടെ ആഭിമുഖ്യത്തിൽ കുണ്ടറയിലെ വേലുത്തമ്പി ദളവാ സ്മാരകവും പരിസരവും ശുചീകരിച്ചു. റോട്ടറി ക്ലബ് മുൻ ഡിസ്ട്രിക്ട് ഗവർണർ ജോൺ ഡാനിയൽ ഉദ്ഘാടനം ചെയ്തു. കുണ്ടറ പൗരസമിതി പ്രസിഡന്റ് മാത്യു പണിക്കർ അദ്ധ്യക്ഷത വഹിച്ചു. കുണ്ടറ സെൻട്രൽ റോട്ടറി ക്ലബ് പ്രസിഡന്റ് ഗോപകുമാർ സ്വാഗതം പറഞ്ഞു. സെൻട്രൽ റോട്ടറി ക്ലബ് മുൻ അസിസ്റ്റന്റ് ഡിസ്ട്രിക്ട് ഗവർണർ മീരാ ജോൺ, ഇളമ്പള്ളൂർ ഗ്രാമപഞ്ചായത്ത് വികസനകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ സിന്ദുഗോപൻ, കുണ്ടറ ജി. ഗോപിനാഥ്, എൻ.എസ്.എസ് കോ ഓർഡിനേറ്റർ രാജൻ മലനട, കുണ്ടറ സോമൻ, രാമകൃഷ്ണപിള്ള, പി.ആർ. ബിജു, സി.ഡി. ജോൺ, ബാബുലാൽ, ബെന്നി എന്നിവർ സംസാരിച്ചു. തുടർന്ന് റേഡിയോമുക്ക് വാർഡിൽ വൃക്ഷത്തൈകൾ നട്ടുപിടിപ്പിച്ചു. പ്ലാസ്റ്റിക് നിർമ്മാർജ്ജന ബോധവത്കരണ ക്ലാസും നടന്നു.