കുണ്ടറ: കേരള വനിതാ കമ്മിഷന്റെയും മുളവന ജെ.എം.വൈ.എം.എ ലൈബ്രറിയുടെയും ആഭിമുഖ്യത്തിൽ മുളവന ജെ.ജെ ഓഡിറ്റോറിയത്തിൽ സ്ത്രീ ശാക്തീകരണ ഏകദിന ശില്പശാല സംഘടിപ്പിച്ചു. സംസ്ഥാന ഫിഷറീസ് വകുപ്പ് മന്ത്രി ജെ. മേഴ്സിക്കുട്ടിഅമ്മ ശില്പശാലയുടെ ഉദ്ഘാടനം നിർവഹിച്ചു. കേരള വനിതാ കമ്മിഷൻ അംഗം എം.എസ്. താര അദ്ധ്യക്ഷത വഹിച്ചു. 'സ്ത്രീകളും സോഷ്യൽ മീഡിയയും' എന്ന വിഷയത്തിൽ ബെറ്റികൃഷ്ണ ക്ലാസ് നയിച്ചു. ജില്ലാപഞ്ചായത്ത് അംഗം ജൂലിയറ്റ് നെൽസൺ, താലൂക്ക് ലൈബ്രറി കൗൺസിൽ പ്രസിഡന്റ് മുളവന രാജേന്ദ്രൻ, കുണ്ടറ ഗ്രാമപഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ സിന്ധു രാജേന്ദ്രൻ, ഗ്രാമപഞ്ചായത്ത് അംഗം ഉഷാ ശശിധരൻ, ലൈബ്രറി സെക്രട്ടറി ആർ. മോഹനൻ, വനിതാവേദി പ്രസിഡന്റ് ലിസി മാത്യു എന്നിവർ സംസാരിച്ചു.