ശാസ്താംകോട്ട: എസ്.ബി.ഐ കൊട്ടാരക്കര റീജിയണൽ ഓഫീസിന്റെ നേതൃത്വത്തിൽ ഗാന്ധി ജയന്തി ആഘോഷിച്ചു. ശാസ്താംകോട്ട താലൂക്ക് ആശുപത്രിയുടെയും ഗവ. ഹയർ സെക്കൻഡറി സ്കൂളിന്റെയും പരിസരങ്ങൾ ശുചീകരിച്ചു മാലിന്യങ്ങൾ ശേഖരിക്കുന്നതിനായി വേസ്റ്റ് ബിൻ നൽകി. ഗ്രാമ പഞ്ചായത്ത് അംഗം എസ്. ദിലീപ് കുമാർ, എസ്.ബി.ഐ ഡെപ്യൂട്ടി ജനറൽ മാനേജർ കെ. ശിവപ്രസാദ്, അസി. ജനറൽ മാനേജർ ഷീബാ വർഗീസ്, ശാസ്താംകോട്ട ചീഫ് മാനേജർ എൽ. ലതാകുമാരി, ആശുപത്രി സൂപ്രണ്ട് ഷഹന മുഹമ്മദ് തുടങ്ങിയവർ പങ്കെടുത്തു.