തൊടിയൂർ: തൊടിയൂർ ഗ്രാമപഞ്ചായത്തിന്റെയും ഹരിതകേരളം മിഷന്റെയും സംയുക്ത ആഭിമുഖ്യത്തിൽ നാലാം വാർഡിൽ ഗാന്ധിജയന്തി ദിനാചരണവും ശുചീകരണവും സംഘടിപ്പിച്ചു.
പഞ്ചായത്ത് പ്രസിഡന്റ് കടവിക്കാട്ട് മോഹനൻ ഉദ്ഘാടനം ചെയ്തു.
ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മറ്റി ചെയർമാൻ കെ. സുരേഷ് കുമാർ അദ്ധ്യക്ഷതവഹിച്ചു. ഹരിത കേരള മിഷൻ ജില്ലാ കോർഡിനേറ്റർ എസ്. ഐസക്ക് മുഖ്യപ്രഭാഷണം നടത്തി. ഹരിത കേരള മിഷൻ ജില്ലാ റിസോഴ്സ് പേഴ്സൺ രാജു പ്രതിജ്ഞ ചൊല്ലിക്കൊടുത്തു.
പഞ്ചായത്ത് വൈസ് പ്രസിഡന്റ് രോഹിണി, ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ പത്മകുമാരി, ജനപ്രതിനിധികളായ ബിന്ദു രാമചന്ദ്രൻ, ബിന്ദുദേവിഅമ്മ, ഭാസുര, ഷീജ സന്തോഷ്, മിനി സജിത്ത്, അംബിക, ഗീതാ ഭീതികരൻപിള്ള, സി.ഡി.എസ് ചെയർപേഴ്സൺ ലതിക ഹെൽത്ത് ഇൻസ്പെക്ടർ പ്രസാദ് തുടങ്ങിയവർ സംസാരിച്ചു.