കൊല്ലം: ഗാന്ധി സ്‌മൃതി ഉണർത്തുന്ന അഹിംസാ സിദ്ധാന്തം സർവ ചരാചര സ്നേഹത്തിൽ അധിഷ്‌ഠിതമാണെന്ന് എൻ.വിജയൻപിള്ള എം.എൽ.എ പറഞ്ഞു. നീണ്ടകര കോസ്റ്റൽ പൊലീസ് സ്റ്റേഷന്റെയും കേരള പൊലീസ് ഓഫീസേഴ്‌സ് അസോസിയേഷന്റെയും സംയുക്താഭിമുഖ്യത്തിൽ ശുചിത്വതീരം സുരക്ഷിത തീരം പദ്ധതിയുടെ ഭാഗമായുള്ള കണ്ടൽ വനവത്കരണം നാലാം ഘട്ട പരിപാടികൾ ഉദ്‌ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സ്റ്റുഡന്റ് പൊലീസ് കേഡറ്റ്, ഹായ് ക്ലബ്, സോഷ്യൽ ഫോറസ്ട്രി, ഫിഷറീസ്, ഹാർബർ എൻജിനീയറിംഗ് വകുപ്പ് എന്നിവയുടെ സഹകരണത്തോടെയാണ് പരിപാടികൾ നടന്നത്.
നീണ്ടകര ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് എസ്. സേതുലക്ഷ്മി അദ്ധ്യക്ഷത വഹിച്ചു. കൊല്ലം സിറ്റി പൊലീസ് കമ്മീഷണർ പി.കെ. മധു മുഖ്യ പ്രഭാഷണം നടത്തി. കെ.പി.ഒ.എ സംസ്ഥാന പ്രസിഡന്റ് ഡി.കെ. പൃഥ്വിരാജ് ഗാന്ധി അനുസ്മരണ പ്രഭാഷണം നടത്തി. ജില്ലാ സെക്രട്ടറി എം.സി. പ്രശാന്തൻ കണ്ടൽ വനവത്കരണ പ്രവർത്തന റിപ്പോർട്ട് അവതരിപ്പിച്ചു. കോസ്റ്റൽ പൊലീസ് ഇൻസ്‌പെക്ടർ എസ്. മഞ്ജുലാൽ സ്വാഗതം പറഞ്ഞു. നീണ്ടകര ഗ്രാമപഞ്ചായത്ത് അംഗം ഹെൻട്രി ഫെർണാണ്ടസ്, സോഷ്യൽ ഫോറസ്ട്രി വിഭാഗം അസി.കൺസർവേറ്റർ ഹീരാലാൽ, കെ.പി.ഒ.എ ജില്ലാ പ്രസിഡന്റ് ആർ. ജയകുമാർ, പരിസ്ഥിതി പ്രവർത്തകൻ വി.കെ. മധുസൂദനൻ, എസ്.പി.സി അസി.നോഡൽ ഓഫീസർ വൈ. സോമരാജൻ കോസ്റ്റൽ എസ്.ഐ.സി ഭുവനദാസ്, സ്‌പെഷ്യൽ ബ്രാഞ്ച് എസ്.ഐ.ടി.എ നജീബ്, കെ.പി.എ സംസ്ഥാന സമിതി അംഗം എസ്. അശോകൻ, എ.എസ്.ഐ സെബാസ്റ്റ്യൻ, ഹായ് ക്ലബ് പ്രസിഡന്റ് അഡ്വ.മുഹമ്മദ് അമീർ എന്നിവർ സംസാരിച്ചു.കോസ്റ്റൽ പോലീസ് സ്റ്റേഷൻ പി.ആർ.ഒ ഡി.ശ്രീകുമാർ നന്ദി പറഞ്ഞു.