എഴുകോൺ: ഗാന്ധി ജയന്തി ദിനത്തിൽ കാരുണ്യ നഗർ റസിഡന്റ്സ് അസോസിയേഷന്റെ നേതൃത്വത്തിൽ സൗജന്യ മെഡിക്കൽ ക്യാമ്പ് നടത്തി. എഴുകോൺ പഞ്ചായത്ത് പ്രസിഡന്റ് അംബിക സുരേന്ദ്രൻ ഉദ്ഘാടനം ചെയ്തു. അസോസിയേഷൻ പ്രസിഡന്റ് വി. തുളസീധരൻ അദ്ധ്യക്ഷത വഹിച്ചു. വാർഡ് അംഗം ഉഷാ രമണൻ, കെ. രാഘവൻ, ഡോ. ചന്ദ്ര ബാബു എന്നിവർ സംസാരിച്ചു. സെക്രട്ടറി പി. വേണുഗോപാൽ സ്വാഗതവും ട്രഷറർ എസ്. സഞ്ജയൻ നന്ദിയും പറഞ്ഞു.