കൊല്ലം: ലോക വയോജന ദിനാചരണത്തോടനുബന്ധിച്ച് കല്ലുവാതുക്കൽ ഗ്രാമപഞ്ചായത്ത് അംഗൻവാടി പ്രവർത്തകർ വേളമാനൂർ ഗാന്ധിഭവൻ സ്‌നേഹാശ്രമത്തിലെത്തി അന്തേവാസികളെ ആദരിച്ചു. ചടങ്ങിൽ സ്‌നേഹാശ്രമം ചെയർമാൻ ബി. പ്രേമാനന്ദ് അദ്ധ്യക്ഷത വഹിച്ചു. കല്ലുവാതുക്കൽ ഗ്രാമപഞ്ചായത്ത് അംഗം ആർ.ഡി. ലാൽ, സ്‌നേഹാശ്രമം വൈസ് ചെയർമാൻ തിരുവോണം രാമചന്ദ്രൻപിള്ള, വർക്കിംഗ് ചെയർമാൻ പി.എം. രാധാകൃഷ്ണൻ, ട്രഷറർ കെ.എം. രാജേന്ദ്രകുമാർ, ഭൂമിക്കാരൻ ജെ.പി, ജോയിന്റ് സെക്രട്ടറി സുനിൽകുമാർ ആർ, റുവൽസിംഗ്, ആലപ്പാട്ട് ശശി, മാനേജർ ശോഭന, അംഗൻവാടി സൂപ്പർവൈസർ എസ്. ഷൈലജ എന്നിവർ സംസാരിച്ചു. സെക്രട്ടറി ആർ. രാധാകൃഷ്ണൻ സ്വാഗതം പറഞ്ഞു.
91 വയസുള്ള തങ്കപ്പൻപിള്ളയും 79 വയസുള്ള ജഗദമ്മയും ചേർന്ന് അംഗൻവാടി പ്രവർത്തകർ കൊണ്ടുവന്ന കേക്ക് മുറിച്ചു. സ്‌നേഹാശ്രമത്തിലെ 18 അന്തേവാസികളെയും അംഗൻവാടി പ്രവർത്തകർ പൊന്നാട അണിയിക്കുകയും കാൽതൊട്ട് വന്ദിക്കുകയും ചെയ്തു.