ezhukon
എഴുകോൺ ഗവ: എൽ. പി. സ്കൂളിൽ നടന്ന ശുചീകരണം എഴുകോൺ ഗ്രാമ പഞ്ചായത്ത്‌ പ്രസിഡന്റ് അംബിക സുരേന്ദ്രൻ ഉദ്ഘാടനം ചെയ്യുന്നു

എഴുകോൺ: എഴുകോൺ നേതാജിനഗർ റസിഡന്റ്സ് അസോസിയേഷന്റെയും വി.എസ്.വി.എച്ച്.എസ്.എസിലെ എൻ.എസ്.എസ്. യൂണിറ്റിന്റെയും ആഭിമുഖ്യത്തിൽ ഗാന്ധിജയന്തി ദിനത്തിൽ എഴുകോൺ ഗവ.എൽ.പി സ്കൂൾ ശുചീകരിച്ചു. എഴുകോൺ ഗ്രാമ പഞ്ചായത്ത്‌ പ്രസിഡന്റ് അംബിക സുരേന്ദ്രൻ ഉദ്ഘാടനം ചെയ്തു.

അസോസിയേഷൻ പ്രസിഡന്റ് കെ. ബാബുരാജ് അദ്ധ്യക്ഷത വഹിച്ചു. സ്കൂൾ പി.ടി.എ പ്രസിഡന്റ് എം.പി. മനേക്ഷ, ഹെഡ്മിസ്ട്രസ് ശ്രീമതി സോമവല്ലി, എൻ.എസ്.എസ് പ്രോഗ്രാം ഓഫീസർ കെ.എസ്. ആനന്ദ്, അസോസിയേഷൻ സെക്രട്ടറി എസ്. അനിരുദ്ധൻ തുടങ്ങിയവർ പങ്കെടുത്തു. ശുചീകരണത്തിന് അസോസിയേഷൻ ഭാരവാഹികൾ, അദ്ധ്യാപകർ തുടങ്ങിയവർ നേതൃത്വം നൽകി. സ്കൂൾ പി.ടി.എയുടെ നേതൃത്വത്തിൽ എൻ.എസ്.എസ് വോളണ്ടിയേഴ്സിന് ഉച്ചഭക്ഷണം വിതരണം ചെയ്തു.