പത്തനാപുരം: പത്തനാപുരം കൊട്ടാരക്കര മിനി ഹൈവേയിൽ ബൈക്കും ജീപ്പും കൂട്ടിയിടിച്ച് യുവാവിന് പരിക്ക്. പട്ടാഴി ആറാട്ടുപുഴ സ്വദേശി അഖിലിനാണ് (19) കാലിനും തലയ്ക്കും സാരമായി പരിക്കേറ്റത്. ഇന്നലെ ഉച്ചയ്ക്ക് 1ന് മിനി ഹൈവേയിലെ എസ്.എൻ ജംഗ്ഷനിലായിരുന്നു അപകടം. സുഹൃത്തിന്റെ വീട്ടിലെത്തിയ അഖിൽ ഇടവഴി റോഡിൽ നിന്നേ പ്രധാന റോഡിലേക്കിറങ്ങവേ പിടവൂർ ഭാഗത്ത് നിന്നും വന്ന ജീപ്പ് ഇടിച്ച് തെറിപ്പിക്കുകയായിരുന്നു. തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ് അഖിൽ. കുന്നിക്കോട് പൊലീസ് കേസെടുത്തു.