karatte
പാരിപ്പള്ളി റോയൽ ഓഡിറ്റോറിയത്തിൽ കരാട്ടെ ചാമ്പ്യൻഷിപ്പ് ജി.എസ്. ജയലാൽ എം.എൽ.എ ഉദ്‌ഘാടനം ചെയ്യുന്നു. ദേശീയ ചെയർമാൻ നെടുമൺകാവ് ഗോപാലകൃഷ്ണൻ സമീപം

കൊല്ലം : നാഷണൽ സ്പോർട്സ് മിഷൻ സംസ്ഥാന തലത്തിൽ പാരിപ്പള്ളി റോയൽ ഓഡിറ്റോറിയത്തിൽ സംഘടിപ്പിച്ച കരാട്ടേ ചാമ്പ്യൻഷിപ്പ് കൊല്ലം ജില്ലയ്ക്ക് നവ്യാനുഭവമായി മാറി. എല്ലാ ജില്ലകളിൽ നിന്നും ആയിരക്കണക്കിന് കുട്ടികൾ പങ്കെടുത്തു.
ദേശീയ ചെയർമാൻ നെടുമൺകാവ് ഗോപാലകൃഷ്ണൻ അധ്യക്ഷത വഹിച്ചു. ചാത്തന്നൂർ എം.എൽ.എ ജയലാൽ മത്സരങ്ങൾ ഉദ്ഘടാനം ചെയ്തു.
മത്സരങ്ങളിൽ പങ്കെടുക്കാൻ കഴിയാത്ത കുട്ടികളെ കണ്ടെത്തി അവർക്ക് പ്രോത്സാഹനം നൽകി ഉന്നതങ്ങളിൽ എത്തിക്കുകയാണ് സംഘടനയുടെ ലക്ഷ്യമെന്ന് ചെയർമാൻ പറഞ്ഞു.
വേൾഡ് കരാട്ടെ ഫെഡറേഷൻ ജഡ്ജ് ഷാജി.എസ് കൊട്ടാരത്തിലും ചീഫ് ഓർഗനൈസർ വിക്രമൻ നായരും മത്സരങ്ങൾ മികവുറ്റതാക്കി. പഞ്ചായത്ത് പ്രസിഡന്റ് അംബിക കുമാരി, മെമ്പർ എ.ഡി.ലാൽ,നെടുങ്ങോലം രഘു, നടയ്ക്കൽ ശശി, എച്ച്. അബ്ദുൽ ഖരീം, റിട്ട.ഡി.ഐ.ജി ബി. പ്രദീപ്,എൻ. വിജയകുമാർ , ജി. തങ്കരാജ്, എസ്. ബാലു, പി.എം.രാധാകൃഷ്ണൻ, കാട്ടുപുറം ബാബു, കെ.ജി. ഉണ്ണിത്താൻ, പി.വി. സത്യൻ, വെളിയം സജിം, റോബിൻ മീയണ്ണൂർ, സുഭാഷ് ഇടയ്ക്കിടം എന്നിവർ സംസാരിച്ചു. സെൻസായി ചാൾസ് മോഹൻ സ്വാഗതവും വടക്കേവിള ശശി നന്ദിയും പറഞ്ഞു.സമാപന സമ്മേളനത്തിൽ ചെയർമാൻ നെടുമൺകാവ് ഗോപാലകൃഷ്ണൻ വിജയികൾക്ക് മെഡലും സർട്ടിഫിക്കറ്റുകളും വിതരണം ചെയ്തു.