കൊല്ലം: ഗാന്ധിയൻ ആശയങ്ങൾ പ്രസംഗിക്കുകയും എന്നാൽ, അത് പ്രാവർത്തികമാക്കുകയും ചെയ്യാത്തതാണ് ഇന്ന് രാജ്യം നേരിടുന്ന അപചയമെന്ന് മുൻ ഡി.സി.സി പ്രസിഡന്റ് ഡോ. പ്രതാപവർമ്മതമ്പാൻ പറഞ്ഞു. തിരുമുല്ലവാരം ഗാന്ധിഘട്ടിൽ ദേശീയ ഗാന്ധിദർശൻ സമിതിയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച ഗാന്ധി ജയന്തി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. തിരുമുല്ലവാരം സായ് സമിതിയിലെ കുട്ടികളുടെ സർവമത പ്രാർത്ഥനയോടെ ആരംഭിച്ച യോഗത്തിൽ ഗാന്ധിയൻ ശാന്തിനികേതൻ ഗോപാലകൃഷ്ണപിള്ളയെ ആദരിച്ചു. മധുരം വിതരണം ചെയ്യുകയും ചെയ്തു.
ഡി. ഗീതാകൃഷ്ണന്റെ അദ്ധ്യക്ഷതയിൽ കൂടിയ യോഗത്തിൽ കൗൺസിലർ തൂവനാട്ട് സുരേഷ്കുമാർ, ശശി കണ്ണങ്കര, ജി. ചന്ദ്രൻ, ആർ.വി. സുകേഷ്, സജീവ് പരിശവിള, ടി.എം. രഘുനാഥൻ, എം.എസ്. സിദ്ധീഖ്, രഞ്ജിത്ത് കലുകുംമുഖം, ഉദയതുളസി, സുനിൽ തിരുമുല്ലവാരം, ആനന്ദ് തിരുമുല്ലവാരം, രമേഷ് മാറപ്പാട്ട്, സരള, നിർമ്മല, സുബി, ടി.എം. ഇഖ്ബാൽ തുടങ്ങിയവർ സംസാരിച്ചു.
ഗാന്ധിയൻ ചൂളൂർ ഭാസ്കരൻനായരുടെ ആഗ്രഹമായിരുന്ന ഗാന്ധിജിയുടെ പൂർണ്ണകായ പ്രതിമ സ്ഥാപിക്കാനും യോഗം തീരുമാനിച്ചു.