കൊല്ലം: മഹാത്മാഗാന്ധിയുടെ 150-ാം ജന്മവാർഷികത്തോടനുബന്ധിച്ച് ഒരിക്കൽ മാത്രം ഉപയോഗിക്കുന്ന പ്ലാസ്റ്റിക്കിനെതിരെ പ്രധാനമന്ത്രി ആരംഭിച്ച ദേശീയ പ്രചാരണ പരിപാടിക്ക് സർവ പിന്തുണയും നൽകണമെന്ന് മാതാ അമൃതാനന്ദമയി ആവശ്യപ്പെട്ടു. പ്രകൃതി എപ്പോഴും സ്നേഹവും സഹാനുഭൂതിയും മാത്രമേ കാണിച്ചിട്ടുള്ളൂ, അതേസമയം നമ്മൾ അവളുടെ നെഞ്ചിൽ ചവിട്ടി മെതിക്കുന്നൂ. ഇപ്പോൾ അവൾക്ക് അസുഖം ബാധിച്ചിരിക്കുന്നു. നമ്മുടെ വഴികൾ ശരിയാക്കിയില്ലെങ്കിൽ ഒടുവിൽ പ്രതികരിക്കുകയല്ലാതെ ഭൂമിക്ക് മറ്റ് മാർഗമില്ല- മാതാ അമൃാനന്ദമയീ സന്ദേശത്തിൽ പറഞ്ഞു. ഒരു തവണ മാത്രം ഉപയോഗിക്കുന്ന പ്ലാസ്റ്റിക്ക് ഘട്ടംഘട്ടമായി ഒഴിവാകാൻ മഠത്തിന്റെ എല്ലാ സ്ഥാപനങ്ങളും നടപടി സ്വീകരിച്ചു കഴിഞ്ഞതായും സന്ദേശത്തിൽ ചൂണ്ടിക്കാട്ടി.