കൊല്ലം: മഹാത്മാഗാന്ധിയുടെ 150-ാം ജന്മദിനാഘോഷത്തോടനുബന്ധിച്ച് മയ്യനാട് വെള്ളമണൽ ഗവ. സ്കൂളിൽ ക്ളാസ് മുറികൾ പെയിന്റടിച്ച് ചിത്രങ്ങൾ വരച്ചു. ഇതിന്റെ ഉദ്ഘാടനം മയ്യനാട് ഗ്രാമപഞ്ചായത്ത് വാർഡംഗം സരിത നിർവഹിച്ചു. പി.ടി.എ പ്രസിഡന്റ് ഇ. നൗഷാദ് അദ്ധ്യക്ഷത വഹിച്ചു. സ്കൂൾ ഹെഡ്മിസ്ട്രസ് ജയ, സ്റ്റാഫ് സെക്രട്ടറി സെലിൻ എന്നിവർ സംസാരിച്ചു.