കൊല്ലം: മഹാത്മാ ഗാന്ധി വ്യക്തി ധാർമ്മികതയുടെയും ജനാധിപത്യ പൊതുപ്രവർത്തനത്തിന്റെയും ഇടയിലുള്ള ശ്രേഷ്ഠമായ ഐക്യത്തിന്റെ കണ്ണിയാണെന്നും അത് കാത്തുസൂക്ഷിക്കേണ്ടത് ഓരോ ഭാരതീയന്റെയും കടമയാണെന്നും മഹാത്മാ ഗാന്ധി പീസ് ഫൌണ്ടേഷൻ സംസ്ഥാന ചെയർമാൻ എസ്. പ്രദീപ് കുമാർ പറഞ്ഞു. എല്ലാവർക്കും ചെയ്യാൻ സാധിക്കുന്നതും എന്നാൽ ആരും ചെയാത്തതുമായ കാര്യങ്ങൾ ചെയ്തു എന്നതാണ് മഹാത്മജിയുടെ ശ്രേഷ്ഠതയെന്നും അദ്ദേഹം പറഞ്ഞു.
മഹാത്മജിയുടെ 150 -ാമത് ജന്മ വാർഷിക വാരാചരണ പരിപാടികളുടെ ഭാഗമായുള്ള ഗാന്ധിസ്മൃതി സംഗമം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. ഉദ്ഘാടനത്തിന് മുന്നോടിയായി പ്രവർത്തകർ ഗാന്ധി പ്രതിമയിൽ പുഷ്പാർച്ചനയും തുടർന്ന് ചെയർമാൻ എസ്. പ്രദീപ് കുമാർ, ആർ. പ്രകാശൻ പിള്ള, എസ്. അശോകൻ, കടവൂർഗോപകുമാർ, രാജേഷ് മഠത്തിൽ എന്നിവർ പുഷ്പഹാരവും അണിയിച്ചു. കടവൂർ ഗോപകുമാറിന്റെ അദ്ധ്യക്ഷതയിൽ കൂടിയ യോഗത്തിൽ ഫാ. ഒ. തോമസ് എം.എൻ. നാരായണൻ നായർ, പ്രൊഫ. ജി. മോഹൻദാസ്, സുബൈർ വള്ളക്കടവ്, സാമുവൽ പ്രോക്കാണാം, അലിസ് മാഷ് എന്നിവർ സംസാരിച്ചു.