photo
ചവറ എം.എൻ സ്മാരക ഗ്രന്ഥശാലയുടെ ആഭിമുഖ്യത്തിൽ ഗാന്ധി ജയന്തി ദിനാഘോഷത്തിന്റെ ഭാഗമായി സംഘടിപ്പിച്ച ബോധവൽക്കരണ സെമിനാറിൽ ചവറ എസ്.എച്ച്.ഒ നിസാമുദ്ദീൻ വിഷയാവതരണം നടത്തുന്നു

കരുനാഗപ്പള്ളി: ചവറ എം.എൻ സ്മാരക ഗ്രന്ഥശാലയുടെ ആഭിമുഖ്യത്തിൽ ഗാന്ധി ജയന്തി ദിനാഘോഷത്തിന്റെ ഭാഗമായി ലഹരി വ്യാപനവും സാമൂഹിക പ്രത്യാഘാതവും എന്ന വിഷയത്തിൽ സെമിനാർ സംഘടിപ്പിച്ചു. ചവറ സബ് ഇൻസ്പെക്ടർ നിസാമുദ്ദീൻ വിഷയം അവതരിപ്പിച്ചു.

ഗ്രന്ഥശാലാ പ്രസിഡന്റ് എൽ. കമലമ്മ അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി സക്കീർ വടക്കുംതല, ജില്ലാ ലൈബ്രറി കൗൺസിൽ അംഗം വത്സലകുമാരി, സി.പി.ഐ ചവറ മണ്ഡലം സെക്രട്ടറി പി.ബി. രാജു, ചവറ ബ്ലോക്ക് പഞ്ചായത്ത് മെമ്പർ കെ.ജി. വിശ്വംഭരൻ, ചവറ ഗ്രാമ പഞ്ചായത്ത് അംഗങ്ങളായ ജ്യോതിഷ്‌കുമാർ, ശിവൻകുട്ടിപിള്ള, ഗ്രന്ഥശാലാ നിർവാഹകസമിതി അംഗം ആർ. രാധിക, ആർ. രാജ്മോഹൻ എന്നിവർ ചർച്ചയിൽ പങ്കെടുത്തു.

പഞ്ചായത്ത് തല കാർട്ടൂൺ മത്സരത്തിൽ ഒന്നാം സമ്മാനം നേടിയ രാജ് നാരായണനെയും ഉന്നതവിജയം നേടിയ ആദിത്യയെയും ചടങ്ങിൽ അനുമോദിച്ചു. വടക്കുംതല പ്രദേശത്ത് നിന്ന് ലൈബ്രറിക്ക് വേണ്ടി സമാഹരിച്ച പുസ്തകങ്ങൾ സി.പി.ഐ വടക്കുംതല ലോക്കൽ കമ്മറ്റി സെക്രട്ടറി അജിത് കുമാർ ലൈബ്രറി സെക്രട്ടറിക്ക് കൈമാറി.

.