പുനലൂർ: ഗാന്ധിജയന്തി ദിനാചരണത്തിന്റെ ഭാഗമായി പുനലൂർ നഗരസഭയുടെ നേതൃത്വത്തിൽ ടൗണിൽ ശുചീകരണ പ്രവർത്തനങ്ങൾ നടത്തി. സർക്കാർ ഉദ്യോഗസ്ഥർ, വിദ്യാർത്ഥികൾ, സന്നദ്ധ സംഘടനകൾ, ജനപ്രതിനിധികൾ, ആരോഗ്യ പ്രവർത്തകർ, ലൈബ്രറി ഭാരവാഹികൾ തുടങ്ങിയവരുടെ നേതൃത്വത്തിലായിരുന്നു പ്രവർത്തനങ്ങൾ. നഗരസഭ കവാടത്തിൽ നടന്ന ചടങ്ങിൽ ചെയർമാൻ കെ. രാജശേഖരൻ ഉദ്ഘാടനം ചെയ്തു. ഉപാദ്ധ്യക്ഷ സുശീലാ രാധാകൃഷ്ണൻ അദ്ധ്യക്ഷത വഹിച്ചു. സ്ഥിരം സമിതി അദ്ധ്യക്ഷൻമാരായ സുഭാഷ് ജി. നാഥ്, വി. ഓമനക്കുട്ടൻ, ബി. സുജാത, നഗരസഭ സെക്രട്ടറി ജി. രേണുകാദേവി, പുനലൂർ താലൂക്ക് തഹസീൽദാർ നിർമ്മൽകുമാർ തുടങ്ങിയവർ സംസാരിച്ചു.
കരവാളൂർ രാജാസ് കൾച്ചറൽ ആൻഡ് വെൽഫയർ അസോസിയേഷന്റെ നേതൃത്വത്തിൽ നടന്ന പരിപാടികൾ പഞ്ചായത്ത് പ്രസിഡന്റ് വി. രാജൻ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് അംഗങ്ങളായ എസ്. ശരത്ചന്ദ്രൻ, ശ്രീലത, കെ.എസ്. രാജൻ, മുരുകേശൻ, രവീന്ദ്രൻനായർ തുടങ്ങിയവർ സംസാരിച്ചു.
തെന്മല പഞ്ചായത്തിലെ ചെറുതന്നൂർ ഗ്രാമീണ വായനശാലയുടെ നേതൃത്വത്തിൽ നടന്ന ശുചീകരണം പഞ്ചായത്ത് പ്രസിഡന്റ് ആർ. ലൈലജ ഉദ്ഘാടനം ചെയ്തു. വായനശാലാ പ്രസിഡന്റ് എം. മനു അദ്ധ്യക്ഷത വഹിച്ചു. പഞ്ചായത്ത് അംഗം എസ്. സുനിൽകുമാർ, സെക്രട്ടറി ടി. ജയേഷ്, ട്രഷറർ ബി. ലിജു തുടങ്ങിയവർ സംസാരിച്ചു. വിനീത്, ശാലിനി, സനന്ദു, കണ്ണൻ, വിജിത തുടങ്ങിയവർ നേതൃത്വം നൽകി.
അന്തരിച്ച് എ.ഐ.വൈ.എഫ് മുൻ ദേശീയ സെക്രട്ടറി സോണി ബി. തെങ്ങമത്തിന്റെ സ്മരണക്കായി ഗാന്ധിജയന്തി ദിനത്തിൽ എ.ഐ.വൈ.എഫ് പുനലൂർ, ഈസ്റ്റ്, വെസ്റ്റ് മുനിസിപ്പൽ കമ്മിറ്റികളുടെ നേതൃത്വത്തിൽ രക്തദാനം നടത്തി. ജീവസ്പർശം രക്തദാന പരിപാടിയുടെ ഭാഗമായി സംസ്ഥാന കമ്മിറ്റി അംഗം വി.എസ്. പ്രവീൺകുമാർ രക്തം നൽകി ഉദ്ഘാടനം നിർവഹിച്ചു. പുനലൂർ നഗരസഭാ ചെയർമാൻ കെ. രാജശേഖരൻ, സി.പി.ഐ ജില്ലാ കമ്മിറ്റി അംഗം കെ. രാധാകൃഷ്ണൻ, ശ്യാംരാജ്, ഇ. സുധീർ, ലാൽകൃഷ്ണ, ജിതിൽ തുടങ്ങിയവർ നേതൃത്വം നൽകി. കോൺഗ്രസ് പുനലൂർ ഈസ്റ്റ് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ നടന്ന പരിപാടികൾ നിർവാഹക സമിതി അംഗം എസ്. താജുദ്ദീൻ ഉദ്ഘാടനം ചെയ്തു. കെ. സുരേഷ്‌കുമാർ ബാബു അദ്ധ്യക്ഷത വഹിച്ചു.