ksrtc
ഗാന്ധി ജയന്തി ദിനാചരണത്തിന്റെ ഭാഗമായി പുനലൂർ ശ്രീനാരായണ ഗുരുകോളേജ് ഓഫ് അഡ്വാൻസ് സ്റ്റഡീസിലെ എൻ.എസ്.എസ്.യൂണിറ്റിന്റെ നേതൃത്വത്തിൽ വിദ്യാർത്ഥികൾ പുനലൂർ കെ.എസ്.ആർ.ടി.സി ഡിപ്പോയിലെ ബസുകൾ കഴുകി വൃത്തിയാക്കുന്നു

പുനലൂർ: ഗാന്ധിജയന്തി ദിനാചരണത്തിന്റെ ഭാഗമായി പുനലൂർ ശ്രീനാരാണ ഗുരു കോളേജ് ഒഫ് അഡ്വാൻസ് സ്റ്റഡീസിലെ എൻ.എസ്.എസ് യൂണിറ്റിൻെറ നേതൃത്വത്തിൽ വിദ്യാർത്ഥികൾ ശുചീകരണ പ്രവർത്തനങ്ങൾ നടത്തി. പുനലൂർ കെ.എസ്.ആർ.ടി.സി ഡിപ്പോയിലെ ബസുകൾ കഴുകി വൃത്തിയാക്കുകയും പരിസരങ്ങൾ ശുചീകരിക്കുകയും ചെയ്തു. ഡിപ്പോയിലെ കൺട്രോളിംഗ് ഓഫീസർ എസ്. ഷെറീഫ് ഉദ്ഘാടനം ചെയ്തു. കോളേജ് പ്രിൻസിപ്പൽ ഡോ.എ. സുഷമാദേവി അദ്ധ്യക്ഷത വഹിച്ചു. പ്രോഗ്രാം ഓഫീസർ റിഞ്ചു മോൾ, അദ്ധ്യാപികമാരായ സ്വാതി സത്യൻ, രേഷ്മ രാജൻ തുടങ്ങിയവർ നേതൃത്വം നൽകി.