കൊല്ലം: കേരള സാധുജന കർഷക തൊഴിലാളി ഫെഡറേഷൻ സംസ്ഥാന ജനറൽ ബോഡി യോഗം ഡി.സി.സി ഓഫീസിൽ ചേർന്നു.
സംസ്ഥാന വൈസ് പ്രസിഡന്റ് വൈ.എ. സമദ് ഉദ്ഘാടനം ചെയ്തു. ജനറൽ സെക്രട്ടറി പാലയ്ക്കൽ മോഹൻ അദ്ധ്യക്ഷത വഹിച്ചു. കർഷക തൊഴിലാളികൾക്ക് മിനിമം വേതനം നടപ്പാക്കണമെന്ന് യോഗം ആവശ്യപ്പെട്ടു. സംസ്ഥാന നേതാക്കളായ അനിൽകുമാർ, അർച്ചന മോഹനൻപിള്ള, പി.ഡി. രാജു, കമലാസനൻ, ഓയൂർ ദേവരാജൻ, അനൂജ് പാലമുക്ക്, ബീയാട്രസ്, എ. മാത്യൂസ് തുടങ്ങിയവർ സംസാരിച്ചു.