കരുനാഗപ്പള്ളി: റോട്ടറി ക്ലബ് കരുനാഗപ്പള്ളിയും നഗരസഭയും സംയുക്തമായി ഗാന്ധിജയന്തി ദിനത്തിൽ മാലിന്യ വിമുക്ത നഗരത്തിന് തുടക്കം കുറിച്ചു. നഗരസഭയിലെ 13-ാം ഡിവിഷനിൽ ശുചീകരണം നടത്തിയാണ് പദ്ധതി ആരംഭിച്ചത്. കരുനാഗപ്പള്ളി നഗരസഭാ ചെയർപേഴസൺ എം. ശോഭന ഉദ്ഘാടനം ചെയ്തു. റോട്ടറി ക്ലബ് പ്രസിഡന്റ് പാലക്കോട്ട് സുരേഷ് അദ്ധ്യക്ഷത വഹിച്ചു. വൈസ് ചെയർമാൻ ആർ. രവീന്ദ്രൻപിള്ള മുഖ്യപ്രഭാഷണം നടത്തി. ശുചിത്വ മിഷൻ റിസോഴ്സ്‌പേഴ്സൺ തൊടിയൂർ രാധാകൃഷ്ണൻ, സുജൻ എന്നിവർ പദ്ധതിയെ വിശദീകരിച്ചു. ഡിവിഷൻ കൗൺസിലർ ശിവപ്രസാദ്, ഡോ. നാരായണ കുറുപ്പ്, ഡോ.ജി.സുമിത്രൻ, തണ്ടാന്റയ്യത്ത് അഹമ്മദ്കുട്ടി, ഹരിദാസ്, പ്രഹ്ളാദൻ, ഗിരിജ, സുജാത, സാംതോമസ് തുടങ്ങിയവർ പ്രസംഗിച്ചു.
കോഴിക്കോട് സൈക്കിൾ ഗ്രാമത്തിന്റെ ആഭിമുഖ്യത്തിൽ ഗാന്ധിജയന്തി ദിനാചരണവും മാനവ സൗഹൃദ സൈക്കിൾ റാലിയും നടന്നു. സമ്മേളനം ആർ. രാമചന്ദ്രൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു. സൈക്കിൾ റാലിയുടെ ഫ്ലാഗ് ഓഫ് സംസ്ഥാന യുവജന ക്ഷേമ ബോർഡ് മെമ്പർ സി.ആർ. മഹേഷ് നിർവഹിച്ചു. സൈക്കിൾ ഗ്രാമം രക്ഷാധികാരി മുനമ്പത്ത് ഷിഹാബ് അദ്ധ്യക്ഷത വഹിച്ചു. നഗരസഭാ ചെയർപേഴ്സൺ എം. ശോഭന സൈക്കിൾ യാത്രികരെ ആദരിച്ചു. കെ.സി. രാജൻ ഗാന്ധി അനുസ്മരണ പ്രഭാഷണം നടത്തി. എം.കെ. വിജയഭാനു, കമറുദ്ദീൻ മുസ്‌ലിയാർ, കാട്ടൂർ ബഷീർ, നാസർ പോച്ചയിൽ, ഡി. മുരളീധരൻ, വൈ. പൊടിക്കുഞ്ഞ്, ടി.കെ. സദാശിവൻ, നൗഷാദ് തേവറ, കൗൺസിലർമാരായ ഷംസുദ്ദീൻ, അസ്‌ലം, ജൈവ വൈവിധ്യബോർഡ് അവാർഡ് ജേതാവ് തെക്കടത്ത് ഷാഹുൽഹമീദ് വൈദ്യർ, കുന്നേൽ രാജേന്ദ്രൻ, വി. ബാബു, ഷറീഫ് തങ്കേത്തിൽ, വർഗീസ് മാത്യു, സുബൈർ മാസ്റ്റർ എന്നിവർ പ്രസംഗിച്ചു.
ചെറിയഴീക്കൽ ഗാന്ധിയൻ ബാലയുവജന കേന്ദ്രത്തിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച ജയന്തി ആചരണ പരിപാടി കമറുദ്ദീൻ മുസലിയാർ ഉദ്ഘാടനം ചെയ്തു. കെ. ദേവരാജൻ അദ്ധ്യക്ഷത വഹിച്ചു. ചെറിയഴീക്കൽ എച്ച്.എസ്.എസ് പ്രിൻസിപ്പൽ എം.എം. പ്രകാശ്, എച്ച്.എം. സുഭഗ, പി.ടി.എ പ്രസിഡന്റ് ആർ. സുഭാഷ് തുടങ്ങിയവർ പ്രസംഗിച്ചു.