തൊടിയൂർ: വൈസ്‌മെൻ ക്ലബ് ഒഫ് മിഡ് സിറ്റി കരുനാഗപ്പള്ളിയുടെ ആഭിമുഖ്യത്തിൽ ഗാന്ധിജയന്തി ദിനത്തിൽ തൊടിയൂർ വേങ്ങറ ഗവ.എൽ.പി സ്കൂൾ പരിസരം ശുചീകരിച്ചു. പ്രമേഹ, രക്തസമ്മർദ്ദ പരിശോധനയും നടന്നു.
ക്ലബ് പ്രസിഡന്റ് തൊടിയൂർ വിജയൻറെ നേതൃത്വത്തിൽ നടത്തിയ സേവനദിനം ഗ്രാമപഞ്ചായത്ത് മെമ്പർ കെ. ഭാസുര ഉദ്‌ഘാടനം ചെയ്തു. എം.സി. വിജയകുമാർ, ആർ.കെ. രാമനുണ്ണിത്താൻ, ഡോ.കെ. രാജൻ കിടങ്ങിൽ, എം.എസ്. സത്യൻ, എൻ. പവിത്രൻ, സജീവ് കുറ്റിയിൽ, സ്കൂൾ ഹെഡ്മിസ്ട്രസ് ലൈജു, ഉണ്ണിക്കൃഷ്ണപിള്ള, അദ്ധ്യാപികമാരായ അനു, രഹ്‌ന, രമ, തൊഴിലുറപ്പ് തൊഴിലാളികൾ തുടങ്ങിയവർ പങ്കെടുത്തു. ഹെൽത്ത് ഇൻസെപ്ക്ടർ ജിജു ക്യാമ്പിന് നേതൃത്വം നൽകി.