al
സിദ്ധനർ സർവീസ് സൊസൈറ്റി കൊട്ടാരക്കര താലൂക്ക് യൂണിയൻ സിദ്ധനോത്സവത്തിന്റെ ഭാഗമായി നടന്ന പൊതുസമ്മേളനം ജില്ലാ പഞ്ചായത്ത് അംഗം ആർ.രശ്മി ഉദ്ഘാടനം ചെയ്യുന്നു

പുത്തൂർ: സിദ്ധനർ സർവീസ് സൊസൈറ്റി കൊട്ടാരക്കര താലൂക്ക് യൂണിയൻ സിദ്ധനോത്സവവും വിദ്യാഭ്യാസ അവാർഡ് വിതരണവും പൂവറ്റൂരിൽ നടന്നു. പൊതുസമ്മേളനത്തിന്റെ ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് അംഗം ആർ. രശ്മി നിർവഹിച്ചു. വെട്ടിക്കവല ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ. ചന്ദ്രകുമാരി സിദ്ധനോത്സവം ഉദ്ഘാടനം ചെയ്തു. യൂണിയൻ പ്രസിഡന്റ് എൽ.എസ്. ജിത്ത് അദ്ധ്യക്ഷത വഹിച്ചു. വിദ്യാഭ്യാസ അവാർഡ് വിതരണം കുളക്കട ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ജി. സരസ്വതി നിർവഹിച്ചു. സംസ്ഥാന സെക്രട്ടറി വാര്യത്ത് പുരുഷോത്തമൻ സംഘടനാ പ്രവർത്തനം വിശദീകരിച്ചു. രാഘവൻ ചെറുപൊയ്ക, സതീഷ് കുമാർ കുളക്കട, ആർ. ദീപ, വിനോദ് മലനട, പൂവറ്റൂർ സുരേന്ദ്രൻ, വിനോദ്, ശ്രീജ, രാജൻ കാവൂർ, ജിജി കടയ്ക്കൽ എന്നിവർ സംസാരിച്ചു.