thodiyoor
തൊടിയൂർ ഗ്രാമപഞ്ചായത്ത്നിക്ഷേപിച്ച മാലിന്യങ്ങൾ തിരിച്ചെടുക്കുന്നു

തൊടിയൂർ: ഗ്രാമപഞ്ചായത്തിന്റെ വിവിധ ഭാഗങ്ങളിൽ അനധികൃതമായി അപ്‌ഹോൾസറി മാലിന്യങ്ങൾ നിക്ഷേപിച്ചു. ഇതിന്റെ അടിസ്ഥാനത്തിൽ കരുനാഗപ്പള്ളിയിലെ സ്വകാര്യ സ്ഥാപനത്തിൽ നിന്നും മാലിന്യം നിക്ഷേപിക്കുന്നതിന് കരാർ എടുത്തവരിൽ നിന്നും പിഴ ഈടാക്കി. നിക്ഷേപിച്ച മാലിന്യങ്ങൾ നീക്കം ചെയ്യുകയും ചെയ്തു.
മാലിന്യത്തിൽ നിന്ന് സ്ഥാപനത്തിന്റെ ബില്ല് ലഭിച്ചതിനെത്തുടർന്നാണ് ഉടമയേയും കരാർ എടുത്തവരെയും വിളിച്ചുവരുത്തി സ്വന്തം ചെലവിൽ മാലിന്യം നീക്കം ചെയ്തത്. പഞ്ചായത്ത് അസി. സ്രെകട്ടറി ഷാനവാസ്, ജൂനിയർ സൂപ്രണ്ട് ഗോപകുമാർ, ജൂനിയർ ഹെൽത്ത് ഇൻസ്‌പെക്ടർ നസീർ എന്നിവർ നേതൃത്വം നൽകി.