കൊല്ലം: ജില്ലാ സ്കൂൾ ഗെയിംസിന് വിവിധ കേന്ദ്രങ്ങളിൽ തുടക്കമായി. അണ്ടർ 17 വിഭാഗം മത്സരങ്ങളാണ് ഇന്നലെ പ്രധാനമായും നടന്നത്. അണ്ടർ 19 വിഭാഗത്തിൽ ക്രിക്കറ്റ് മത്സരം മാത്രമാണ് ഇന്നലെ നടന്നത്.
കൊല്ലം ലാൽ ബഹദൂർ സ്റ്റേഡിയം, വൈ.എം.സി.എ, ആശ്രാമം ഹോക്കി സ്റ്റേഡിയം, കല്ലുവാതുക്കൽ ഇൻഡോർ സ്റ്റേഡിയം തുടങ്ങിയിടങ്ങളിലായാണ് മത്സരം നടക്കുന്നത്. അണ്ടർ 17 വിഭാഗത്തിലെ മൂന്ന് ഇനങ്ങൾ മാത്രമാണ് ഇന്നലെ പൂർത്തിയായത്. 5ന് മേള സമാപിക്കും.
അണ്ടർ 17 വിഭാഗം മത്സരഫലം
ഫുട്ബാൾ(ആൺ):1.ചവറ, 2. ചാത്തന്നൂർ
ഹാൻഡ്ബാൾ(ആൺ): 1. കൊല്ലം, 2. ശാസ്താംകോട്ട
ഹാൻഡ്ബാൾ(പെൺ): 1. കൊല്ലം, 2. കരുനാഗപ്പള്ളി