paravur
പരവൂർ മർച്ചന്റ്‌സ് അസോസിയേഷൻ ഹാളിൽ ചേർന്ന അനുശോചന യോഗത്തിൽ മുൻ എം.എൽ.എ പ്രതാപവർമ്മ തമ്പാൻ സംസാരിക്കുന്നു

പരവൂർ: പരവൂർ നഗരസഭയുടെ ആദ്യ ചെയർപേഴ്സൺ കെ.എൻ. ഭാനുമതിയുടെ നിര്യാണത്തെ തുടർന്ന് കോൺഗ്രസ് പരവൂർ ടൗൺ മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ പരവൂർ മർച്ചന്റ്സ് അസോ. ഹാളിൽ അനുശോചന യോഗം നടന്നു. മുൻ എം.എൽ.എ ജി. പ്രതാപവർമ്മ തമ്പാൻ അനുസ്മരണ പ്രഭാഷണം നടത്തി. മണ്ഡലം പ്രസിഡന്റ് കെ. മോഹനൻ അദ്ധ്യക്ഷത വഹിച്ചു. മുനിസിപ്പൽ ചെയർമാൻ കെ.പി. കുറുപ്പ്, ഡി.സി.സി പ്രസിഡന്റ് ബിന്ദുകൃഷ്ണ, കെ.പി.സി.സി മെമ്പർ നെടുങ്ങോലം രഘു, മുൻ മുനിസിപ്പൽ ചെയർമാൻ സുധീർ ചെല്ലപ്പൻ, മുൻ മുൻസിപ്പൽ ചെയർപേഴ്സൺ എം.ബി. ബിന്ദു, ഡി.സി.സി സെക്രട്ടറി ഷുഹൈബ്, ജെ. ഷെരിഫ്, കൃഷ്ണചന്ദ്ര മോഹനൻ, ഫൈൻ ആർട്സ് സെക്രട്ടറി രാജു, വി. പ്രകാശ്, പരവൂർ മോഹൻദാസ് എന്നിവർ സംസാരിച്ചു. പൊഴിക്കര വിജയൻപിള്ള അനുശോചന പ്രമേയം അവതരിപ്പിച്ചു.