navas
മൈനാഗപ്പള്ളിയിൽ ഐ.എസ് .ഒ സർട്ടിഫിക്കറ്റ് പ്രഖ്യാപനം കോവൂർ കുഞ്ഞുമോൻ എം.എൽ.എ നിർവ്വഹിക്കുന്നു

ശാസ്താംകോട്ട: മൈനാഗപ്പള്ളി ഗ്രാമപഞ്ചായത്തിന് ലഭിച്ച ഐ.എസ്.ഒ സർട്ടിഫിക്കേഷന്റെ പ്രഖ്യാപനം കോവൂർ കുഞ്ഞുമോൻ എം.എൽ.എ നിർവഹിച്ചു. പഞ്ചായത്ത് പ്രസിഡന്റ് പി.എസ്. ജയലക്ഷ്മി അദ്ധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് കൃഷ്ണകുമാരി മുഖ്യ പ്രഭാഷണം നടത്തി. ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ബി. രഘുനാഥപിള്ള, ഡി.ഡി.പി മീനാകുമാരിയമ്മ, ബ്ലോക്ക് പഞ്ചായത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ മുബീന, സ്ഥിരം സമിതി അദ്ധ്യക്ഷരായ രാഗിണി, ശിവൻപിള്ള, ശാന്തകുമാരിയമ്മ, മുൻ പഞ്ചായത്ത് പ്രസിഡന്റുമാരായ വൈ.എ. സമദ്, ഫാത്തിമാബിവി, സെക്രട്ടറി വൈ. റഹീംകുട്ടി എന്നിവർ സംസാരിച്ചു.