പുനലൂർ: പുനലൂർ താലൂക്ക് സപ്ലൈസ് ഓഫീസിന്റെ നേതൃത്വത്തിൽ മൂന്ന് ദിവസം നീണ്ട് നിൽക്കുന്ന പരാതി പരിഹാര അദാലത്തിന് തുടക്കമായി. റേഷൻ കാർഡ് ആധാർ കാർഡുമായി ബന്ധിപ്പിക്കൽ, കാർഡിൽ പേരുചേർക്കൽ, എ.പി.എൽ, ബി.പി.എൽ സംബന്ധമായ പരാതികൾ അടക്കമുള്ളവ അദാലത്തിൽ ഉടൻ പരിഹരിച്ചു നൽകും. അഞ്ചിന് അദാലത്ത് സമാപിക്കും. നഗരസഭ ചെയർമാൻ കെ. രാജശേഖരൻ അദാലത്ത് ഉദ്ഘാടനം ചെയ്തു. ഉപാദ്ധ്യക്ഷത സുശീലാ രാധാകൃഷ്ണൻ, പുനലൂർ താലൂക്ക് തഹസിൽദാർ ജി. നിർമ്മൽ കുമാർ, താലൂക്ക് സപ്ലൈസ് ഓഫീസർ ജോൺ തോമസ് തുടങ്ങിയവർ സംസാരിച്ചു.