ആനയടി: ശൂരനാട് വടക്ക് സീനിയർ സിറ്റിസൺ കുന്നത്തൂർ താലൂക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ വയോജനദിനം ആചരിച്ചു. സ്ത്രീകളുടെ പ്രകടനവും പൊതുസമ്മേളനവും പാറക്കടവിൽ നടന്നു. കുന്നത്തൂർ താലൂക്ക് പ്രസിഡന്റ് മുരളീധരൻപിള്ള ഉദ്ഘാടനം ചെയ്തു. പ്രൊഫ. വാസുദേവൻ അദ്ധ്യക്ഷത വഹിച്ചു.