sucheekaranam
സ്​റ്റേ​റ്റ് ബാങ്ക് ഓഫ് ഇന്ത്യ കൊല്ലം അഡ്മിനിസ്‌ട്രേ​റ്റീവ് ഓഫീസിന്റെയും റീജിയണൽ ഓഫീസിന്റെയും നേതൃത്വത്തിൽ സംഘടിപ്പിച്ച ശുചീകരണ യജ്ഞം ഡെപ്യൂട്ടി ജനറൽ മാനേജർ കെ. ശിവപ്രകാശ് ഉദ്ഘാടനം ചെയ്യുന്നു. റീജിയണൽ മാനേജർ എൻ. ശശീന്ദ്രൻ പിള്ള സമീപം.

കൊല്ലം: സ്​റ്റേ​റ്റ് ബാങ്ക് ഒഫ് ഇന്ത്യ കൊല്ലം അഡ്മിനിസ്‌ട്രേ​റ്റീവ് ഓഫീസിന്റെയും റീജിയണൽ ഓഫീസിന്റെയും നേതൃത്വത്തിൽ ഗാന്ധി ജയന്തിയോടനുബന്ധിച്ച് ശുചീകരണ യജ്ഞം സംഘടിപ്പിച്ചു. ഉയോഗശൂന്യമായീ കിടന്ന ജില്ലാ ആശുപത്രിക്ക് എതിർവശത്തെ സ്ഥലം ശുചീകരിച്ച് പാർക്കിംഗ് ഗ്രൗണ്ട് ആക്കി മാ​റ്റി.

ശുചീകരണ യജ്ഞം ഡെപ്യൂട്ടി ജനറൽ മാനേജർ കെ. ശിവപ്രകാശ് ഉദ്ഘാടനം ചെയ്തു. റീജിയണൽ മാനേജർ എൻ. ശശീന്ദ്രൻ പിള്ള, ചീഫ് മാനേജർ രാമചന്ദ്രൻ തുടങ്ങിയവർ നേതൃത്വം നൽകി. ഇതോടനുബന്ധിച്ച് ജില്ലാ ആശുപത്രിക്ക് മാലിന്യം നിക്ഷേപിക്കാനുള്ള ബക്ക​റ്റുകളും കൈമാറി.