santhakumaran

കൂട്ടിക്കട: ആക്കോലിൽ ശ്യാനിവാസിൽ ആർ. ശാന്തകുമാരൻ (76) നിര്യാതനായി. സി.പി.ഐ ആദ്യകാല നേതാവായിരുന്നു. സി.പി.ഐ മയ്യനാട് മുൻ എൽ.സി സെക്രട്ടറി, മയ്യനാട് കയർസംഘം പ്രസിഡന്റ്, ക്ഷീരസംഘം പ്രസിഡന്റ്, മയ്യനാട് സർവീസ് സഹകരണബാങ്ക് ഭരണസമിതി അംഗം, മയ്യനാട് പഞ്ചായത്ത് മുൻഅംഗം എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്. ഭാര്യ: ഒ.ബേബി മണി. മക്കൾ: സവിത (തൃക്കടവൂർ സർവീസ് സഹകരണബാങ്ക്), ശ്യാംകുമാർ (സി.പി.ഐ എൽ.സി സെക്രട്ടറി, മയ്യനാട് ആർ.സി ബാങ്ക് ഉദ്യോഗസ്ഥൻ), ശ്യാം കൃഷ്ണൻ (സാരഥി മോട്ടേഴ്‌സ്, കൊല്ലം). മരുമക്കൾ: സുനിൽ (റിട്ട. മിലിട്ടറി ഉദ്യോഗസ്ഥൻ), ലിനി (ഗവ. സ്‌കൂൾ അദ്ധ്യാപിക, തിരൂർ), പ്രതിഭ (ഗവ. ഹോമിയോ ഡിപ്പാർട്ടുമെന്റ്, ഇടുക്കി). അനുശോചനയോഗം ഇന്ന് വൈകിട്ട് അഞ്ചിന് കൂട്ടിക്കട അമ്മാച്ചൻ മുക്കിൽ.