photo
ലാലാജി ഗ്രന്ഥശാലയിൽ സംഘടിപ്പിച്ച ഗാന്ധി ജയന്തി ദിനാചരണം

കരുനാഗപ്പള്ളി: മഹാത്മാഗാന്ധിയുടെ 150-ാം ജന്മ വാർഷികം ലാലാജി ഗ്രന്ഥശാലയിൽ ആഘോഷിച്ചു. 150 നെയ്ത്തിരി നാളങ്ങൾ തെളിച്ചാണ് ആഘോഷ പരിപാടികൾക്ക് തുടക്കം കുറിച്ചത്. സ്വാതന്ത്ര്യ സമരവുമായി ബന്ധപ്പെട്ട മഹാത്മജിയുടെ 100 ഒാളം ചിത്രങ്ങളുടെ പ്രദർശനവും സംഘടിപ്പിച്ചു. ഗ്രന്ഥശാലാ പ്രസിഡന്റ് പ്രൊഫ. കെ.ആർ. നീലകണ്ഠപ്പിള്ള, സെക്രട്ടറി ജി. സുന്ദരേശൻ, ഡോ. വള്ളിക്കാവ് മോഹൻദാസ്, കെ. കൃഷ്ണകുമാർ, കെ. അശോകൻ, വർഗീസ് മാത്യു, ലൈബ്രേറിയൻ ബി. സജീവ് കുമാർ, ബി. വിനോദ്, ലിജു, കല, ബിന്ദു തുടങ്ങിയവർ ചടങ്ങിന് നേതൃത്വം നൽകി.