കരുനാഗപ്പള്ളി: ശാന്തിനഗർ റസിഡന്റ്സ് അസോസിയേഷന്റെ വാർഷികവും ഓണാഘോഷവും വിവിധ പരിപാടികളോടെ നടന്നു. സാംസ്കാരിക സമ്മേളനവും ഓണാഘോഷവും ആർ. രാമചന്ദ്രൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് കുന്നേൽ രാജേന്ദ്രൻ അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി വി.കെ. രാജേന്ദ്രൻ സ്വാഗതം പറഞ്ഞു. കലാ - കായിക മത്സരങ്ങളിൽ വിജയിച്ചവർക്കുള്ള സമ്മാനവിതരണം മുനിസിപ്പൽ ചെയർപേഴ്‌സൺ എം. ശോഭനയും വിദ്യാഭ്യാസ അവാർഡും ചികിത്സാധനസഹായ വിതരണവും ജില്ലാ അഡിഷണൽ ജഡ്ജ് എം. മനോജും നിർവഹിച്ചു. നഗരസഭാ യു.ഡി.എഫ് പാർലമെന്ററി പാർട്ടി ലീഡർ എം.കെ. വിജയഭാനു, മുനമ്പത്ത് ഷിഹാബ്, കമറുദ്ദീൻ മുസ്‌ലിയാർ, അഡ്വ. സി.പി. പ്രിൻസ്, വി. അരവിന്ദകുമാർ, പി. ഹരിദാസൻ, രാധാകൃഷ്ണപിള്ള, എ.ആർ. ബാബുരാജ്, ഡോ. സേതുലക്ഷ്മിഅമ്മ തുടങ്ങിയവർ പ്രസംഗിച്ചു.