കരുനാഗപ്പള്ളി: ഐ.എൻ.ടി.യു.സി കരുനാഗപ്പള്ളി റീജിയണൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ തൊടിയൂർ പുലിയൂർ വഞ്ചി വടക്ക് മംഗളാക്ഷിക്ക് നിർമ്മിച്ച് നൽകുന്ന വീടിന്റെ താക്കോൽദാനം 7ന് രാവിലെ 10ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല നിർവഹിക്കും, ഐ.എൻ.ടി.യു.സി കരുനാഗപ്പള്ളി റീജിയണൽ കമ്മിറ്റിയാണ് വീട് നിർമ്മിച്ച് നൽകുന്നത്. ഐ.എൻ.ടി.യു.സി സംസ്ഥാന കമ്മിറ്റിയുടെ നേതൃത്വത്തിൽ 140 അസംബ്ളി നിയോജക മണ്ഡലങ്ങളിൽ വീട് നിർമ്മിച്ച് നൽകുന്നതിന്റെ ഭാഗമായാണ് മാഗളാക്ഷിക്കും വീട് നിർമ്മിച്ചത്. കൊല്ലം ജില്ലയിലെ ആദ്യ വീടാണിത്. ചിറ്റുമൂല നാസറിന്റെ അദ്ധ്യക്ഷതയിൽ കൂടുന്ന ചടങ്ങിൽ ഐ.എൻ.ടി.യു.സി പ്രസിഡന്റ് ആർ. ചന്ദ്രശേഖരൻ, ഡി.സി.സി പ്രസിഡന്റ് അഡ്വ. ബിന്ദുകൃഷ്ണ, കെ.സി. രാജൻ, എൻ. അഴകേശൻ, സി.ആർ. മഹേഷ് തുടങ്ങിയവർ പ്രസംഗിക്കും. വീടിന് മൊത്തം 8 ലക്ഷം രൂപാ ചെലവായതായി ചിറ്റുമൂല നാസർ പറഞ്ഞു. രണ്ട് കിടപ്പുമുറി, ഒരു ഹാൾ, അടുക്കള, ബാത്ത് റൂം, സിറ്റൗട്ട്, വരാന്ത എന്നിവ ഉൾക്കൊള്ളുന്നതാണ് വീട്.