അഞ്ചൽ: മുൻ എം.എൽ.എയും സി.പി.ഐ സംസ്ഥാന കൗൺസിൽ അംഗവുമായ പി.എസ്. സുപാലിന്റെ മാതാവും മുൻ എം.എൽ.എയും സി.പി.ഐ നേതാവുമായിരുന്ന പി.കെ. ശ്രീനിവാസന്റെ ഭാര്യയുമായ ഏരൂർ പണയിൽ വീട്ടിൽ സരളമ്മ (87) നിര്യാതയായി. സ്വാതന്ത്ര്യസമര സേനാനിയും പ്രമുഖ ട്രേഡ് യൂണിയൻ നേതാവും തൊഴിലാളി പത്രം പത്രാധിപരുമായിരുന്ന സി.കെ. ഗോവിന്ദന്റെ മകളാണ്.
ഇന്ന് രാവിലെ 7 മുതൽ വീട്ടിൽ പൊതുദർശനത്തിനുവയ്ക്കുന്ന മൃതദേഹം ഉച്ചയ്ക്ക് 1ന് വീട്ടുവളപ്പിൽ സംസ്കരിക്കും. മറ്റ് മക്കൾ: പരേതനായ പി.എസ്. സുനിൽ, പി.എസ്. സുമൻ, പി.എസ്. സുവാസ് (അബുദാബി). മരുമക്കൾ: ലീന, മിനി (എസ്.സി.ബി. ഏരൂർ), മഞ്ജു (അബുദാബി), റീന (അദ്ധ്യാപിക സി.പി.എച്ച്.എസ്.എസ് കടയ്ക്കൽ,). സഹോദരങ്ങൾ:പരേതയായ ലില്ലി, പരേതയായ ബേബി, സുധീർ (റിട്ട. സെൻട്രൽ ഇൻഫർമേഷൻ ആൻഡ് ബ്രോഡ് കാസ്റ്റിംഗ്, ന്യൂഡൽഹി), പ്രഭു, ശശികുമാർ.