കുണ്ടറ: മുളവന മൈത്രി നഗർ റസിഡന്റ്സ് അസോസിയേഷന്റെ ആഭിമുഖ്യത്തിൽ കുടുംബസംഗമവും അവാർഡ് വിതരണവും മുളവന മരുതൂർ പ്ലാസ ഓഡിറ്റോറിയത്തിൽ നടന്നു. ജില്ലാ ജഡ്ജി എസ്.എച്ച്. പഞ്ചാപകേശൻ ഉദ്ഘാടനം ചെയ്തു. അസോ. പ്രസിഡന്റ് വി. സജിബാബു അദ്ധ്യക്ഷത വഹിച്ചു. രക്ഷാധികാരി കെ.കെ. തോമസുകുട്ടി സംസാരിച്ചു. കഴിഞ്ഞ എസ്.എസ്.എൽ.സി പ്ലസ് ടു പരീക്ഷകളിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെ സുരേഷ് കുമാർ അവാർഡ് നൽകി അനുമോദിച്ചു. സെക്രട്ടറി വി. സന്തോഷ് സ്വാഗതവും ട്രഷറർ പി.എസ്. വിജയകുമാർ നന്ദിയും പറഞ്ഞു.