congress
കെ. കരുണാകരൻ സ്മാരക ദേശീയ ജനകീയ വേദിയുടെ ആഭിമുഖ്യത്തിൽ നടന്ന ഗാന്ധി ജയന്തി സമ്മേളനം കോയിവിള രാമചന്ദ്രൻ ഉദ്ഘാടനം ചെയ്യുന്നു

കൊല്ലം: കെ. കരുണാകരൻ സ്മാരക ദേശീയ ജനകീയ വേദിയുടെ ആഭിമുഖ്യത്തിൽ അഞ്ചാലുംമൂട് കോർപ്പറേഷൻ മൈതാനത്ത് മഹാത്മാഗാന്ധി ജന്മദിനാചരണവും സമ്മേളനവും നടന്നു. ഇതോടനുബന്ധിച്ച് ഗാന്ദിപ്രതിമയിൽ പുഷ്പാർച്ചന, പായസവിതരണം, ക്വിസ് മത്സരം എന്നിവ നടന്നു.

സമ്മേളനം കോൺഗ്രസ് നേതാവ് കോയിവിള രാമചന്ദ്രൻ ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് ബൈജു മോഹൻ അദ്ധ്യക്ഷത വഹിച്ചു. 70 വയസ് കഴിഞ്ഞ കോൺഗ്രസ് പ്രവർത്തകരെ വേദി പ്രസിഡന്റ് നാദേശ്വര ടി.കെ. ബാലചന്ദ്രൻ ചടങ്ങിൽ ആദരിച്ചു.

ഡി.സി.സി ജനറൽ സെക്രട്ടറി പ്രസാദ് നാണപ്പൻ,​​ കെ.വി. സജികുമാർ,​ അഷ്ടമുടി നവാസ്,​ എ.എ. റഷീദ്,​ ജി. യശോധരൻപിള്ള,​ സാലി,​ ബാലചന്ദ്രൻ മങ്ങാട്,​ മോഹനൻപിള്ള,​ പ്രാക്കുളം സുധീർ,​ പേരൂർ അജയഘോഷ്,​ ചിറ്റയം ജയൻ,​ ചെമ്മക്കാട് സത്യാനന്ദൻ,​ മുരളീധരൻ ഉണ്ണിത്താൻ,​ അക്ഷര ചന്ദ്രൻ,​ മുഖത്തല രാജേന്ദ്രൻ,​ മുരുകൻ കാഞ്ഞിരംകുഴി,​ രഞ്ജിത്ത്,​ എസ്.ആർ. കടവൂർ എന്നിവർ സംസാരിച്ചു. വേദി സെക്രട്ടറി എസ്. റാണി സ്വാഗതവും ജനറൽ കൺവീനർ കുരീപ്പുഴ വി. ഉണ്ണി നന്ദിയും പറഞ്ഞു.

തുടർന്ന് അഞ്ചാലുംമൂട് ടാലന്റ് പി.എസ്.സി കോച്ചിംഗ് സെന്ററിന്റെ നേതൃത്വത്തിൽ ഗാന്ധിജിയെക്കുറിച്ചുള്ള ക്വിസ് മത്സരം നടന്നു.