daimond
ഒരു കോടി രൂപ വരുന്ന വജ്രാഭരണങ്ങൾ പിടികൂടി

കൊല്ലം: മതിയായ രേഖകൾ ഇല്ലാതെ തൃശൂരിൽ നിന്ന് കൊല്ലം ജില്ലയിലെ വിവിധ ജൂവലറികളിലേക്ക് കൊണ്ട് വന്ന ഒന്നേകാൽ കിലോ വജ്രം പതിച്ച സ്വർണ്ണാഭരണങ്ങൾ പിടികൂടി. 2ന് കരുനാഗപ്പള്ളിയിൽ നിന്നാണ് ജി.എസ്.ടി യുടെ മൊബൈൽ സ്‌ക്വാഡ് ആഭരണങ്ങൾ പിടിച്ചെടുത്തത്. ഇവയ്ക്ക് ഏകദേശം ഒരു കോടി രൂപ വിലമതിക്കും.

നികുതി, പിഴ ഇനത്തിൽ 5,98,252 ഈടാക്കി ആഭരണങ്ങൾ വിട്ടുകൊടുത്തു. ജി.എസ്.ടി (ഇന്റലിജൻസ് ) വിഭാഗം അസി.കമ്മിഷണർ എച്ച്.ഇർഷാദിന്റെ നിർദ്ദേശ പ്രകാരം സ്റ്റേറ്റ് ടാക്സ് ഓഫീസർ എസ്. രാജീവ്, അസി. ടാക്സ് ഓഫീസർമാരായ എ.ആർ. ഷമീംരാജ്, ബി. രാജേഷ്,വി. രഞ്ജിനി, എസ്. രാജേഷ്‌കുമാർ, ഇ.ആർ. സോനാജി, ബി. രാജീവ്, പി. ശ്രീകുമാർ, വിഷ്ണു എന്നിവരടങ്ങിയ സംഘമാണ് ആഭരണങ്ങൾ പിടികൂടിയത്.