തൊടിയൂർ: കല്ലേലിഭാഗം തൊടിയൂർ യു.പി.എസിൽ വിവിധ പദ്ധതികൾ ഉദ്ഘാടനം ചെയ്തു. ഹൈടെക് സംവിധാനത്തിന്റെ ഉദ്ഘാടനം ആർ. രാമചന്ദ്രൻ എം.എൽ.എയും പി.ടി.എയുടെ പ്രവർത്തനോദ്ഘാടനം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കടവിക്കാട്ട് മോഹനനും 'കുഞ്ഞു കരുതൽ' പദ്ധതിയുടെ ഉദ്ഘാടനം തൊടിയൂർ സർവീസ് സഹ. ബാങ്ക് പ്രസിഡന്റ് തൊടിയൂർ രാമചന്ദ്രനും നിർവഹിച്ചു. പി.ടി.എ പ്രസിഡന്റ് കീർത്തിയിൽ ജയകുമാർ അദ്ധ്യക്ഷത വഹിച്ചു. കല്ലേലിഭാഗം ബാബു, ബീനാ സുനിൽ, ആർ. ഷീജ, വി.എസ്. ബിന്ദു, അമൃത കൃഷ്ണ, വി.എസ്. ശ്രീരേഖ എന്നിവർ സംസാരിച്ചു. കുട്ടികളുടെ സമ്പാദ്യ ശീലത്തെക്കുറിച്ച് സഹ. ബാങ്ക് സെക്രട്ടറി എസ്.കെ. ശ്രീരംഗനും കുട്ടി സാഹിത്യത്തെപ്പറ്റി എബി പാപ്പച്ചനും ക്ലാസ് നയിച്ചു. സ്കൂളിലെ സ്നേഹ സ്റ്റോറിൽ സമാഹരിച്ച വീട്ടുപകരണങ്ങൾ എന്റെ റേഡിയോ 91.2 എക്സിക്യൂട്ടീവ് ഡയറക്ടർ അനിൽ മുഹമ്മദ് ഏറ്റുവാങ്ങി. ജയചന്ദ്രൻ തൊടിയൂർ, ജെ. സുധീർ, ബിനു ആർ. കല്പകം എന്നിവർ സംസാരിച്ചു. രക്ഷാകർതൃത്വത്തിൽ മാതാവിന്റെ പങ്ക് എന്ന വിഷയത്തിൽ അനിൽ മുഹമ്മദ് ക്ലാസ് നയിച്ചു.