കുന്നത്തൂർ : ആർ.വൈ.എഫ് കുന്നത്തൂർ നിയോജക മണ്ഡലം മെമ്പർഷിപ്പ് വിതരണോദ്ഘാടനം കേന്ദ്ര കമ്മിറ്റിയംഗം ഉല്ലാസ് കോവൂർ നിർവഹിച്ചു. നിയോജക മണ്ഡലം പ്രസിഡന്റ് ജിജോ ജോസഫ് അദ്ധ്യക്ഷത വഹിച്ചു. സുഭാഷ് എസ്. കല്ലട, നവാസ് ചേമത്തറ, ഷിബു ചിറക്കട, ശ്യാംദേവ് മൺട്രോ, ഷഫീഖ് മൈനാഗപ്പള്ളി, ബിനു മാവിനാത്തറ, ബാലു പുത്തൂർ,അനസ് മയ്യത്തുംകര, പ്രവീൺ മോഹൻ, അമ്പാടി, ദേവദാസ്, പി.എസ്. സുജിത് എന്നിവർ പങ്കെടുത്തു.