fastfood
നേച്ചർ പ്ലസ് കേരള കുന്നത്തൂർ താലൂക്ക് കമ്മിറ്റിയുടെയും ശൂരനാട് ഇന്റർ നാഷണൽ ഹയർസെക്കൻഡറി സ്‌കൂളിലെ എസ്.പി.സിയുടെയും സംയുക്താഭിമുഖ്യത്തിൽ നടന്ന ആരോഗ്യ സെമിനാർ ശൂരനാട് വടക്ക് ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് എച്ച്. ഹാരിസ് ഉദ്ഘാടനം ചെയ്യുന്നു

കരുനാഗപ്പള്ളി: നേച്ചർ പ്ലസ് കേരള കുന്നത്തൂർ താലൂക്ക് കമ്മിറ്റിയുടെയും ശൂരനാട് ഇന്റർ നാഷണൽ ഹയർസെക്കൻഡറി സ്‌കൂളിലെ എസ്.പി.സിയുടെയും സംയുക്താഭിമുഖ്യത്തിൽ ആരോഗ്യ സെമിനാർ നടത്തി. ശൂരനാട് വടക്ക് ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് എച്ച്. ഹാരിസ് യോഗം ഉദ്ഘാടനം ചെയ്തു. ലൈഫ് കെയർ ഹോസ്പിറ്റൽ ഗ്രൂപ്പ് ഡയറക്ടർ സുശീലൻ ചിറക്കര ക്ലാസ് നയിച്ചു. താലൂക്ക് ചെയർമാൻ ഡോ. വൈ. ജോയി അദ്ധ്യക്ഷത വഹിച്ചു. നേച്ചർ പ്ലസ് കേരള സംസ്ഥാന ചെയർമാൻ കെ.വി. രാമാനുജൻ തമ്പി മുഖ്യ പ്രഭാഷണം നടത്തി. നേച്ചർ പ്ലസ് കേരള സംസ്ഥാന കൺവീനർ എൽ. സുഗതൻ, സംസ്ഥാന എക്സിക്യൂട്ടീവ് അംഗങ്ങളായ എസ്. ദേവരാജൻ, കുഞ്ഞുമോൻ യോഹന്നാൻ, രേണു എസ്. കുമാർ, സ്റ്റാഫ്‌ സെക്രട്ടറി കെ. കൃഷ്ണകുമാർ, അനിലാ ആനി ലാസർ, ദുലാരി തുടങ്ങിയവർ സംസാരിച്ചു. ഹെഡ്മിസ്ട്രസ് ടി.എസ്. വത്സല സ്വാഗതവും നേച്ചർ പ്ലസ് കേരള താലൂക്ക് കൺവീനർ ജോസ് മത്തായി നന്ദിയും പറഞ്ഞു.