cr
ചാത്തന്നൂർ ശ്രീനികേതൻ സെൻട്രൽ സ്കൂളിൽ നടന്ന വനിതാ കമ്മിഷൻ സിറ്റിംഗും സ്ത്രീ ശാക്തീകരണ ശിൽപ്പശാലയും വനിതാകമ്മിഷൻ അംഗം ഡോ. ഷാഹിദാ കമാൽ ഉദ്ഘാടനം ചെയ്യുന്നു

ചാത്തന്നൂർ: ശ്രീനികേതൻ സെൻട്രൽ സ്കൂളിൽ നടന്ന വനിതാകമ്മിഷൻ സിറ്റിംഗും സ്ത്രീ ശാക്തീകരണ ശിൽപ്പശാലയും വനിതാകമ്മിഷൻ അംഗം ഡോ. ഷാഹിദാ കമാൽ ഉദ്ഘാടനം ചെയ്തു. ജില്ലാ ഗവ. പ്ലീഡർ ജി. വിജയകുമാർ അദ്ധ്യക്ഷത വഹിച്ചു. സ്കൂളിൽ നടന്ന ഗാന്ധിജയന്തി വാരാഘോഷം ഇത്തിക്കര ബ്ലോക്ക് പ്രസിഡന്റ് ലൈല ഉദ്ഘാടനം ചെയ്തു. മികച്ച സി.ബി.എസ്.ഇ സ്കൂൾ പ്രിൻസിപ്പൽ അവാർഡ് നേടിയ പി. മഹേഷ് കുമാറിനെ ചടങ്ങിൽ ആദരിച്ചു. ഡോ.രവീന്ദ്രന്റെ നേതൃത്വത്തിൽ ഗാന്ധിജയന്തിയുമായി ബന്ധപ്പെട്ട വിവിധ പ്രോജെക്ടുകൾ വിദ്യാർത്ഥികൾ അവതരിപ്പിച്ചു. ചാത്തന്നൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് നിർമ്മല വർഗീസ്, ബ്ലോക്ക് അംഗങ്ങളായ ഡി. ഗിരികുമാർ, മൈലക്കാട് സുനിൽ, ലൈബ്രറി കൗൺസിൽ അംഗം കനകമ്മ അമ്മ, രാകേഷ്, ബിൻസി, അക്ഷയ് ചിപ്പി, ഐശ്വര്യ, എ.ആർ. ഷാനവാസ് തുടങ്ങിയവർ സംസാരിച്ചു.