കൊല്ലം: നാഷണൽ സ്പോർട്സ് മിഷൻ പാരിപ്പള്ളി റോയൽ ഓഡിറ്റോറിയത്തിൽ സംഘടിപ്പിച്ച സംസ്ഥാന കരാട്ടേ ചാമ്പ്യൻഷിപ്പ് സമാപിച്ചു. വേൾഡ് കരാട്ടേ ജഡ്ജ് ഷാജി എസ്. കോട്ടാരത്തിന്റെ നേതൃത്വത്തിൽ 60 ഓളം ജഡ്ജിംഗ് പാനൽ നിയന്ത്രിച്ച മത്സരങ്ങൾ സംഘാടക മികവ് കൊണ്ട് ശ്രദ്ധേയമായിരുന്നു.
കഴിവുകൾ ഏറെയുണ്ടായിട്ടും കായിക രംഗത്ത് ശോഭിക്കാൻ കഴിയാതെ സാമ്പത്തിക ബുദ്ധിമുട്ട് അനുഭവിക്കുന്ന വിദ്യാർത്ഥികളെ കണ്ടെത്തി രാജ്യത്തിന് സംഭാവന നൽകുകയാണ് സംഘടനയുടെ ലക്ഷ്യമെന്ന് സമാപന സമ്മേളനം ഉദ്ഘാടനം ചെയ്ത സ്പോർട്ട്സ് മിഷൻ നാഷണൽ ചെയർമാൻ നെടുമൺകാവ് ഗോപാലകൃഷ്ണൻ പറഞ്ഞു
പഞ്ചായത്ത് പ്രസിഡന്റ് അംബിക കുമാരി, എ.ഡി. ലാൽ, നെടുങ്ങോലം രഘു, നടയ്ക്കൽ ശശി, വടക്കേവിള ശശി, എച്ച്. അബ്ദുൽ ഖരിം, റിട്ട. ഡി.ഐ.ജി ബി. പ്രദീപ്, എൻ. വിജയകുമാർ, ജി. തങ്കരാജ്,, കെ.ജി. ഉണ്ണിത്താൻ, വെളിയം സജിം, എസ്. ബാലു, പി.എം. രാധാകൃഷണൻ, കാട്ടുപുറം ബാബു, റോബിൻ മീയണ്ണൂർ, സുഭാഷ് ഇടയ്ക്കിടം, തുടങ്ങിയവർ സംസാരിച്ചു